1


വിഴിഞ്ഞം: കാർഷിക കോളേജ് വെള്ളായണി കാർഷിക ഗവേഷണ കൗൺസിലിന്റെ പട്ടികജാതി ഉപപദ്ധതിയുടെ ഭാഗമായുള്ള കമ്മ്യൂണിറ്റി ലൈബ്രറിയുടെ ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. അഡ്വ.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കിക്ക് ബോക്സിംഗ് ദേശീയ വെങ്കല മെഡൽ ജേതാവ് കുമാരി ഋതുനന്ദ, ദക്ഷിണേന്ത്യൻ റോൾ ബാൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ കാശിനാഥ് എന്നിവരെ മന്ത്രി അനുമോദിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദു കൃഷ്ണ, ഊക്കോട് വാർഡ് മെമ്പർ വിനുകുമാർ, നേതാജി ഗ്രന്ഥശാല പ്രസിഡന്റ് പി.ഗോപകുമാർ,ടെയർ കാർട്ട് ജില്ലാ കോർഡിനേറ്റർ കോളിയൂർ ഗോപി,വിജ്ഞാന വ്യാപന വിഭാഗം ഹെഡ് ഡോ.എ. അനിൽകുമാർ,കാർഷിക കോളേജ് ഡീൻ ഫാക്കൽറ്റി ഡോ.റോയ് സ്റ്റീഫൻ,ഡോ.സ്മിത.കെ.പി എന്നിവർ സംസാരിച്ചു.