
തിരുവനന്തപുരം: പൊതുപ്രവർത്തകനും വിവിധ സംഘടനകളുടെ ഭാരവാഹിയും വിളക്കിത്തല നായർസഭാ സംസ്ഥാന പ്രസിഡന്റുമായ കെ. വിജയകുമാറിന്റെ (63) സംസ്കാരം നടത്തി. ബുധനാഴ്ചയാണ് തിരുമല ആലപ്പുറം റോഡ് 8/354 അഞ്ജിതയിൽ കെ.വിജയകുമാർ നിര്യാതനായത്. തിരുവനന്തപുരം ജില്ലാ ബ്യൂട്ടീഷ്യൻ സഹകരണ സംഘം വൈസ് പ്രസിഡന്റ്, കേരള നവോത്ഥാന സമിതി സംസ്ഥാന കമ്മിറ്റിയംഗം, ആചാര്യ അപ്പാവു വൈദ്യൻ - ഷഡാനനസ്വാമികൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. സലൂൺ ബ്യൂട്ടിപാർലർ വെൽഫെയർ അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡന്റുമാണ്. ഭാര്യ: പത്മിനി. മക്കൾ: അപർണ, അഞ്ജിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന് .