തിരുവനന്തപുരം:മിനിമം വേതനം 30,​000 രൂപയായി ഉയർത്തുക,സെയിൽസ്‌മാൻമാരെയും വേതന പരിധിയിൽ ഉൾപ്പെടുത്തുക,റേഷൻ ക്ഷേമനിധിയിൽ സർക്കാർ വിഹിതം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സെക്രട്ടേറിയറ്റ് ധർണ നടത്തി.എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.ജി.പ്രിയൻകുമാർ, മുണ്ടുക്കോട്ടയ്ക്കൽ സുരേന്ദ്രൻ, ആർ. സജിലാൽ, പി.കെ.മൂർത്തി, കെ.പി. വിശ്വനാഥൻ, പി.എസ്.ഷൗക്കത്ത്, മലയടി വിജയകുമാർ, എം.പി. മണിയമ്മ, ഷാജികുമാർ, കെ.പി.സുധീർ, ജയിംസ്, വി.ഡി.അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.