ശിവഗിരി: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖത്തിൽ സംഘടിപ്പിക്കുന്ന തീർത്ഥാടന വിളംബര ഘോഷയാത്രയ്ക്ക് വേണ്ടി ഗുരു ധർമ്മ പ്രചാരണ സഭ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ സ്വാഗത സംഘം രൂപീകരിച്ചു. രവീന്ദ്രൻ നാരായണൻ (രക്ഷാധികാരി), ഗിരിലാൽ(ചെയർമാൻ),വെട്ടൂർ ശശി(ജനറൽ കൺവീനർ),സുലജകുമാരി(ഫിനാൻസ് കമ്മിറ്റി ചെയപേഴ്സൺ),പ്രജുകുമാർ(വോളന്റിയർ ക്യാപ്ടൻ),സൂരജ്(കോ ഓർഡിനേറ്റർ),അഡ്വ. ബിജു ഒറ്റൂർ(മീഡിയ കമ്മിറ്റി ചെയർമാൻ) എന്നിവരുൾപ്പെടുന്ന 101 അംഗങ്ങളാണ് സംഘത്തിൽ.ഗുരു ധർമ്മ പ്രചാരണ സഭ വർക്കല മണ്ഡലം ജോയിന്റ് സെക്രട്ടറി സുനിൽ സ്വാഗതവും ട്രഷറർ രത്നലാൽ നന്ദിയും പറഞ്ഞു.