
തിരുവനന്തപുരം:മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് പരവൂർ സംഗീതസഭ ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ ജി.ദേവരാജൻ മാസ്റ്റർ പുരസ്‌കാരം നടൻ മധുവിന് സമ്മാനിച്ചു. കണ്ണമ്മൂലയിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ശ്രീകുമാരൻ തമ്പി, മധുവിന് പുരസ്‌കാരം സമർപ്പിച്ചു. രവി മേനോൻ, പരവൂർ സംഗീത സഭാ ഭാരവാഹികളായ ബിജു. എം.എസ്, മാങ്കുളം രാജേഷ്,എസ്.മണിക്കുട്ടൻ, ലേഖ, ജയ, പി.ജി.അജയൻ തുടങ്ങിയവർ പങ്കെടുത്തു. കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.