വർക്കല :സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ വർക്കല ബി.ആർ.സി തല ശാസ്ത്രപഥം അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ ഉദ്ഘാടനംചെയ്തു. ബി.പി.സി കെ.എസ്. ദിനിൽ അദ്ധ്യക്ഷത വഹിച്ചു.കുസാറ്റ് ഫോട്ടോണിക്സ് വിഭാഗം അസിസ്റ്റന്റ് ഡോ.സി.എസ്.പ്രവീൺ മുഖ്യാതിഥിയായി. 8, 9,11 ക്ലാസുകളിലെ കുട്ടികൾക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പും എസ്.എസ്‌.കെയും, കെ.ഡിസ്കും സംയുക്തമായി നടത്തിയ പരിപാടിയിൽ ഹൈസ്കൂളിലെ ശാസ്ത്രരംഗം കോ- ഓർഡിനേറ്ററും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ സയൻസ് അദ്ധ്യാപകരും പങ്കെടുത്തു.