
വക്കം: ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ച് വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെയും വക്കം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യുടെയും നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും, സന്ദേശ യാത്രയും സംഘടിപ്പിച്ചു. വക്കം ചന്തമുക്കിൽ നിന്നാരംഭിച്ച സന്ദേശ യാത്ര റൂറൽ ഹെൽത്ത് സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന ബോധവത്കരണ സെമിനാർ വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ ഉദ്ഘാടനം ചെയ്തു. റൂറൽ ഹെൽത്ത് സെന്റർ എ.എം.ഒ. ഡോ: ദേവരാജ് അദ്ധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജൂലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലാലി ജയ തുടങ്ങിയവർ പങ്കെടുത്തു.