വർക്കല :തരിശുനിലത്തിൽ കൃഷിയിറക്കി മണ്ണിനെ പൊന്നാക്കാൻ ശിവഗിരി ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകൾ വീണ്ടുമെത്തി. ചെറുന്നിയൂർ പഞ്ചായത്തിലെ കറാത്തല ഏലായിലെ തരിശുനിലത്തിലാണ് യൂണിറ്റുകൾ കൃഷിയിറക്കിയത്.യൂണിറ്റുകളിലെ നൂറിൽപ്പരം വോളന്റിയർമാർ നടീൽ ഉത്സവമായി ആഘോഷിച്ചാണ് വയലിൽ കൃഷി നടത്തിയത്.എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം,പ്രിൻസിപ്പൽ ഇൻചാർജ് ഡോ.വിനോദ് സി.സുഗതൻ എന്നിവർ ഞാറു നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ.പ്രീതാ കൃഷ്ണ, ഡോ.സജേഷ് ശശിധരൻ, ശ്യാംരാജ്, കൃഷിഭവൻ അസിസ്റ്റന്റ് സുസ്മിത പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്,വീനസ്.സി.എൽ എന്നിവർ സംസാരിച്ചു. ചെറുന്നിയൂർ കൃഷിഭവന്റെ സഹായത്തോടെ ഷൈല ബീഗത്തിന്റെ ഉടമസ്ഥതയിലുള്ള വയലേലയിലാണ് കൃഷിയിറക്കിയത്. കൊവിഡ് മഹാമാരിക്കു ശേഷം മൂന്നാം തവണയാണ് യൂണിറ്റുകൾ നെൽകൃഷി നടത്തുന്നത്.പ്രവർത്തനങ്ങൾക്ക് ദിപിൻ,അർജുൻ,ആരതി,രേവതി,രാം മോഹൻ,അനുഭ,ഐശ്വര്യ, മനീഫ,കിരൺ അനാമിക എന്നിവർ നേതൃത്വം നൽകി.