
മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്ത് കണിയാപുരം ബി.ആർ.സി. സംഘടിപ്പിച്ച കേരള പാഠ്യ പദ്ധതി പരിഷ്കരണം ബ്ലോക്ക് തല ജനകീയ ചർച്ച മംഗലപുരം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അദ്ധ്യക്ഷനായി. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായർ, മംഗലപുരം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ലൈല, ബ്ലോക്ക് മെമ്പർ കെ.എസ് അജിത് കുമാർ, വാർഡ് മെമ്പർമാരായ ബിന്ദു ബാബു, എസ്. കവിത, ശ്രീചന്ദ്. എസ്, ഉണ്ണികൃഷ്ണൻ പാറയ്‌ക്കൽ, ജി.വി. സതീഷ് എന്നിവർ സംസാരിച്ചു. കണിയാപുരം ബി.ആർ.സി.യുടെ പരിധിയിൽ വരുന്ന ആറ് പഞ്ചായത്തുകളിൽ നിന്നും മൂന്ന് കോർപ്പറേഷൻ ക്ലസ്റ്ററുകളിൽ നിന്നും ജനപ്രതിനിധികൾ, പി.ടി.എ, എസ്.എം.സി ഭാരവാഹികൾ, രക്ഷകർതൃ പ്രതിനിധികൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.