
വർക്കല: നാലു പതിറ്റാണ്ടിനുശേഷം സഹപാഠികൾ ഒത്തുചേർന്ന് കലാലയ ഓർമ്മകൾ പങ്കു വച്ചു. ശിവഗിരി ശ്രീ നാരായണ കോളേജിലെ 1979-82 ബാച്ചിലെ സാമ്പത്തിക ശാസ്ത്രം ബിരുദവിദ്യാർത്ഥികളാണ് എസ്.ആർ. മിനി ആഡിറ്റോറിയത്തിൽ 40 വർഷത്തിനു ശേഷം ഒത്തുകൂടിയത്. ഈ ബാച്ചിലെ വിദ്യാർത്ഥിയും വർക്കല നഗരസഭാ ചെയർമാനുമായ കെ.എം. ലാജി വിദ്യാർത്ഥികളുടെ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു. ഗുരുനാഥനായ ഡോ: എം. ജയപ്രകാശിനെ ആദരിച്ചു. സുധർമ്മണി അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു.