
വർക്കല: നഗരസഭ കേരളോത്സവം ആരംഭിച്ചു. നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.അജയകുമാർപങ്കെടുത്തു. കലാമത്സരങ്ങൾ വർക്കല യു.ഡി ഓഡിറ്റോറിയത്തിലും കബഡി, വോളിബാൾ,ക്രിക്കറ്റ്, ഫുട്ബാൾ,അത്‌ലറ്റിക്സ് മത്സരങ്ങൾ ശിവഗിരി, വിളക്കുളം ആസാദ് മെമ്മോറിയൽ സ്റ്റേഡിയം, വെട്ടുകുളം എന്നിവിടങ്ങളിലാണ് നടക്കുന്നത്.