
വെള്ളറട: കെ.എസ്.ആർ.ടി.സിയും കുന്നത്തുകാൽ ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച ഗ്രാമവണ്ടിയുടെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ് ബിനു, ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ അദ്ധ്യക്ഷൻ ടി.വിനോദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കുമാർ, എസ്.എസ് റോജി,മേരി മിനി, ഷീബാറാണി, എസ്.എസ് വിനോദ് തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി സ്വാഗതവും ജില്ലാ ട്രാൻസ്പോർട്ട് സ്പെഷ്യൽ പ്രോജക്ട് ഓഫീസർ വി.എം.താജുദ്ദീൻ സാഹിബ് നന്ദിയും പറഞ്ഞു. രാവിലെ 6. 10ന് പാറശാല ഡിപ്പോയിൽ നിന്നും ആദ്യ ട്രിപ്പ് ആരംഭിക്കുന്ന ഗ്രാമവണ്ടിക്ക് പഞ്ചായത്തിൽ പത്ത് സർവീസുകളാണുള്ളത്. വൈകിട്ട് 5. 45ഓടെ അവസാന ട്രിപ്പ് നെയ്യാറ്റിൻകരയിൽ നിന്നും പുറപ്പെട്ട് പാറശാല ഡിപ്പോയിലെത്തും. കാരക്കോണം, ആലുവിള, നാറാണി, പെരുങ്കടവിള, ആലത്തൂർ, തേരണി, ആനാവൂർ, വറട്ടയം, നൊച്ചുവാടി, കൈവൻകാല, മണ്ണംകോട്, വണ്ടിത്തടം, ചാവടി, മണവാരി, ചാമവിള, ധനുവച്ചപുരം, വെള്ളറട തുടങ്ങിയ പ്രദേശങ്ങളിലാണ് ഗ്രാമവണ്ടി സർവീസ് നടത്തുന്നത്.