വർക്കല: പത്ത് ദിവസം നീണ്ടുനിന്ന ചെമ്മരുതി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ജില്ലാപഞ്ചായത്തംഗം ഗീതാനസീർ സമാപനസമ്മേളനത്തിൽ സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാബിറിൽ അദ്ധ്യക്ഷത വഹിച്ചു. നടിയും നാടൻപാട്ട് കലാകാരിയുമായ ഷൈലജ, പി.അംബു, കോമഡിസ്റ്റാർ ഫെയിം കിരൺ ഉദയകുമാർ, ഖോഖോ ദേശീയതാരം സുലതാംബിക തുടങ്ങിയവർ പങ്കെടുത്തു. 293 പോയിന്റ് നേടിയ വട്ടപ്ലാംമൂട് വിനായക ക്ലബ്ബ് ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. 49 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. സമാപന സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും നടന്നു.