
വെള്ളറട: അശരണരെയും വൃദ്ധരെയും അവഗണിക്കരുതെന്നും സൗഖ്യദായക ശുശ്രൂഷ, ജീവകാരുണ്യപരമാകണമെന്നും സി.എസ്.ഐ കൊല്ലം ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് പറഞ്ഞു. കാരക്കോണം സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജിൽ ഈ അദ്ധ്യയന വർഷത്തെ എം.ബി.ബി.എസ് പ്രവേശനം നേടിയവരുടെ വൈറ്റ് കോട്ട് പ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജിലെ 21ാം ബാച്ചിൽ 150 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്.ഡയറക്ടർ ഡോ.ബെനറ്റ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ ഡോ.അപ്പുക സൂസൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.പ്രിൻസിപ്പൽ അനുഷാ മെർലിൻ,റവ.സുശീൽ,മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.സ്റ്റാന്റിലി ജോൺ,കോളേജ് യൂണിയൻ മുൻ ചെയർമാൻ ചാൾസ് തുടങ്ങിയവർ പങ്കെടുത്തു.