
മലയിൻകീഴ് :ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്ക്രൈബ്സ് അസോസിയേഷൻ മലയിൻകീഴ് യൂണിറ്റിന്റെ നേതൃത്വത്തിൽ മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ നടത്തി.മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു രാവിലെ 10ന് ധർണ ഉദ്ഘാടനം ചെയ്തു.രജിസ്ട്രേഷൻ വകുപ്പ് നടത്താൻ ഉദ്ദേശിക്കുന്ന ടെമ്പ്ലറ്റ് സംവിധാനത്തിനെതിരെയായിരുന്നു ധർണ.ആധാരമെഴുത്തു മലയിൻകീഴ് യൂണിറ്റ് പ്രസിഡന്റ് ഗംഗാധരൻനായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സുരേഷ് എം.ജി,ഖജാൻജി ജയപ്രഭ, കെ.ഗോപകുമാർ,ശ്രീകുമാർ,ജയകുമാർ,സുധാകുമാരി,രാജേഷ് എന്നിവർ സംസാരിച്ചു.