
കല്ലമ്പലം: ബൈക്കിൽ പത്രവിതരണം നടത്തുന്നതിനിടയിൽ കേരളകൗമുദി കല്ലമ്പലം ലേഖകനും കേരളകൗമുദി ഏജന്റുമായ സുനിൽകുമാറിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റു. പുല്ലൂർമുക്ക് - ഡീസന്റ്മുക്ക് റോഡിൽ കല്ലുവിള ഭാഗത്തു വച്ചായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ അപകടം നടന്നത്. ഇയാളുടെ ബൈക്കിന് മുന്നിൽ നായ്ക്കൾ കൂട്ടത്തോടെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനത്തിൽ നിന്ന് സുനിൽ കുമാർ തെറിച്ച് വീണു. വീണ്ടും നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സുനിൽകുമാറിന് പിന്നാലെയെത്തിയ പാൽ വിതരണം ചെയ്യുന്ന വാഹനം നിറുത്താതെ ഹോണടിച്ചതോടെ ഇവ ഓടിപ്പോയി. ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിൽ കുമാറിന്റെ കാലിന് പൊട്ടലുണ്ട്.