ksspa

പൂവച്ചൽ:കേരളത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ വരെ കടക്കെണിയിലാക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അടൂർ പ്രകാശ്.എം.പി. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അരുവിക്കര നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡന്റ് എസ്.വി.ഗോപകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരീനാഥൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.ജലീൽ മുഹമ്മദ്,വി.ആർ.പ്രതാപൻ,സി.ജ്യോതിഷ് കുമാർ,സി.ആർ.ഉദയകുമാർ,എസ്.ഇന്ദുലേഖ,സത്യദാസ് പൊന്നെടുത്തകുഴി,സി.വിജയൻ,ശ്രീക്കുട്ടി സതീഷ്,അനൂപ് കുമാർ,എ.എ.റഹിം എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പരമേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു.എം.അബൂസാലി അദ്ധ്യക്ഷത വഹിച്ചു.വി.ബാലകൃഷ്ണൻ,ജെ.രാജേന്ദ്രകുമാർ,എ.സുകുമാരൻ നായർ,കോട്ടാത്തല മോഹനൻ,വിൽസ് രാജ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ.എ.റഹിം(പ്രസിഡന്റ്),എൻ.ഗംഗാധരൻ നായർ,എം.എ.റഹിം,വി.തങ്കമണി(വൈസ് പ്രസിഡന്റുമാർ),കടുക്കാമൂട് മനോഹരൻ(സെക്രട്ടറി),ടി.ഫ്രാൻസിസ്, പി.ചന്ദ്രരാജ്,സനൽകുമാരി(ജോയിന്റ് സെക്രട്ടറിമാർ),കണ്ടമത്ത് ഭാസ്ക്കരൻ നായർ(ട്രഷറർ)എന്നിവരെ യോഗം തിരഞ്ഞെടുത്തു.