തിരുവനന്തപുരം: കോവളത്ത് ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരൻ ഉമേഷ് എന്നിവരാണ് പ്രതികൾ.

വിദേശയുവതിയെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൂനംതുരുത്തിലെ വള്ളിപ്പടർപ്പുകൾക്ക് മുകളിൽ തൂക്കിയിട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്. 2018 മാർച്ച് 14നാണ് പോത്തൻകോട്ടെ സ്വകാര്യ ആയുർവേദ റിസോർട്ടിൽ നിന്ന് വിദേശ വനിതയെ കാണാതായത്. പിന്നീട് ഇവരുടെ മൃതദേഹം ഏപ്രിൽ 20ന് കോവളം വാഴമുട്ടം പൂനംതുരുത്തിൽ കണ്ടെത്തുകയായിരുന്നു.