bali

നെയ്യാറ്റിൻകര:യുവമോർച്ച നെയ്യാറ്റിൻകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷ്ണൻകോവിൽ ജംഗ്ഷനിൽ ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിന അനുസ്മരണം നടത്തി. യുവമോർച്ച ഏരിയ പ്രസിഡന്റ് ലാലു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നെയ്യാറ്റിൻകര ഏരിയ പ്രസിഡന്റ് ഗിരീഷ് ചന്ദ്രൻ, ജനറൽ സെക്രട്ടറി വഴുതൂർ അജിത്ത്, യുവമോർച്ച ഏരിയ ജനറൽ സെക്രട്ടറി രാകേഷ് എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ യൂണിറ്റുതലം മുതൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു.

ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണയോഗവും പുഷ്പാർച്ചനയും ബസ് സ്റ്റാൻഡ് കവലയിൽ കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി മഞ്ചത്തല സുരേഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം ജനറൽ സെക്രട്ടറി ലാൽകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ല മീഡിയ കൺവീനർ രാമേശ്വരം ഹരി, ലാലു, വിഷ്ണു, രാജീവ്‌, സുബിൻ, നന്ദൻ എന്നിവർ പങ്കെടുത്തു.

ആലുംമൂട്ടിൽ നടന്ന അനുസ്മരണ യോഗത്തിൽ വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മണലൂർ ശിവപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി.