
ആറ്റിങ്ങൽ: സി.ഐ.ടി.യു 15-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനമായി ആചരിച്ചു. എല്ലാ തൊഴിൽ ശാലകൾക്ക് മുന്നിലും പ്രധാന കേന്ദ്രങ്ങളിലും പതാകകൾ ഉയർത്തി. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ സംസ്ഥാന കമ്മിറ്റിയംഗം ആർ. സുഭാഷ് പതാക ഉയർത്തി. ആറ്റിങ്ങൽ വൈദ്യുതി ഭവനു മുന്നിൽ പ്രത്യേകം തയാറാക്കിയ കൊടിമരത്തിൽ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ വി. വിജയകുമാർ, സി പയസ്, എം.മുരളി, ജി.വ്യാസൻ, പി. മണികണ്ഠൻ, ജി.വേണുഗോപാലൻ നായർ, എസ്.ചന്ദ്രൻ, ബി.സതീശൻ, ആർ.എസ്.അരുൺ, എസ്.രാജശേഖരൻ, ഗായത്രി ദേവീ, എസ്.ലോറൻസ്, എസ്.ജോയി, എ.അൻഫാർ ,എസ്.അനിൽകുമാർ, എം.ബി.ദിനേശ്, എസ്.സാബു, എസ്.പ്രകാശ് എന്നിവർ പതാക ഉയർത്തി.