
തിരുവനന്തപുരം:സംസ്ഥാന കായികോത്സവത്തിന്റെ പ്രചരണാർത്ഥം ജി.ബി.എച്ച്.എസ്.എസ് പേട്ട സ്‌കൂളിൽ നിന്നാരംഭിച്ച റാലി പേട്ട കേരളകൗമുദി ഓഫീസിന് സമീപം സമാപിച്ചു. പൊലീസ് സ്റ്റേഷന് സമീപം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുള്ള ഫ്ളാഷ്‌മോബും ചെണ്ടമേളവും കൗതുകമായി.തുടർന്ന് നടന്ന ഭിന്നശേഷി വാരാചരണത്തിന്റെയും കളിക്കളത്തിന്റെയും ഉദ്ഘാടനം യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം നിർവഹിച്ചു. ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സവിത ടീച്ചറിന് മെമന്റോ നൽകി ആദരിച്ചു.കൗൺസിലർ സുജാദേവി, ഡി.പി.ഒ ശ്രീകുമാർ,ബി.പി.സി അനൂപ്,കോ ഓർഡിനേറ്റർ ഇസ്മായിൽ, ഹെഡ്മിസ്ട്രസ് ഗീത.ജി, നോർത്ത് യു.ആർ.സി അംഗങ്ങൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.