
തിരുവനന്തപുരം: പെരുമ്പറമുഴക്കി,നാടിനെ വിളിച്ചുണർത്തി നടൻ അലൻസിയറുടെ നേതൃത്വത്തിൽ തിരുവനന്തപുരം പുത്തൻതോപ്പ് ഭരതഗ്രഹത്തിൽ ഏഴ് ദിവസത്തെ തിയേറ്റർ വർക്ക്‌ഷോപ്പിന് തുടക്കമായി. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായി.ക്യാമ്പിൽ ഡയറക്ടർ നടൻ അലൻസിയർ, ദേവേന്ദ്രനാഥ്, ജഫേഴ്സൻ തുടങ്ങിയവർ പങ്കെടുത്തു. നാടറിയും നാടകത്തിനായി ഒരു കളിയാട്ടം എന്ന പേരിൽ പുതിയ കാലഘട്ടത്തിലെ നാടക സംസ്‌കാരം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായാണ് ക്യാമ്പ്. തുടർന്നുള്ള ദിവസങ്ങളിൽ നാടക സിനിമാരംഗത്തെ പ്രമുഖർ ക്യാമ്പുകൾ നയിക്കും.