
വിഴിഞ്ഞം: തുറമുഖ സമരവും അറസ്റ്റും അതിനെത്തുടർന്നുണ്ടായ സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് ഭയപ്പാടിൽ നിൽക്കുകയായിരുന്ന തീരജീവിതം ശാന്തമായി.സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം പ്രദേശത്ത് സജീവമായിരുന്നു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയും വിഴിഞ്ഞത്തെ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ ഓഫീസറുമായ ആർ.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പദ്ധതി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. എസ്.പിമാരായ ബി.കെ.പ്രശാന്തൻ കാണി, കെ.ഇ.ബൈജു എന്നിവർ ഒപ്പമുണ്ടായിരുന്നു. അറുന്നൂറോളം പൊലീസുകാരെയാണ് വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലുമായി നിയോഗിച്ചിരിക്കുന്നത്. ഇന്നത്തെ കോടതി വിധിയും തുടർസംഭവങ്ങളും നിരീക്ഷിച്ച് തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.