
തിരുവനന്തപുരം: കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ കോളേജുകളിൽ എം.എഡ്. പ്രവേശനത്തിന് കോളേജുകളിൽ നിന്ന് ഇന്നുമുതൽ അപേക്ഷാ ഫോം വിതരണം ചെയ്യും. 12നകം അപേക്ഷിക്കണം. വിവരങ്ങൾ വെബ്‌സൈറ്റിൽ.
നാലാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എഫ്.എ. (പെയിന്റിംഗ് & സ്‌കൾപ്പ്ച്ചർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.സി.എ. (റെഗുലർ, 2020 സ്‌കീം, 2020 അഡ്മിഷൻ) പ്രോജക്ട് & വൈവ പരീക്ഷ 5, 6, 7 തീയതികളിൽ അതത് കോളേജുകളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എ. ബിഹേവിയറൽ ഇക്കണോമിക്സ് ആൻഡ് ഡാറ്റാ സയൻസ് പരീക്ഷയുടെ വൈവ 6 ന് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.
മൂന്ന്, നാല് സെമസ്റ്റർ ബി കോം. (എസ്.ഡി.ഇ.) പരീക്ഷയുടെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഇലക്ടീവ് പ്രാക്ടിക്കൽ പരീക്ഷ 16, 17, 19 തീയതികളിൽ കാര്യവട്ടം എസ്.ഡി.ഇ. കമ്പ്യൂട്ടർ ലാബിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്സി. ഇലക്‌ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 6 മുതൽ 8 വരെ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി. കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി പരീക്ഷയുടെ നവംബർ 30, ഡിസംബർ ഒന്ന് തീയതികളിലെ പ്രാക്ടിക്കൽ പരീക്ഷകൾ 19, 20 ലേക്കും ഡിസംബർ 2, 5, 6 തീയതികളിലെ പരീക്ഷകൾ 14, 15, 16 ലേക്കും മാറ്റിവച്ചു.
രണ്ടാം സെമസ്റ്റർ എം.സി.എ (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020 അഡ്മിഷൻ) (2020 സ്‌കീം), ഡിസംബർ 2022 (തിയറി & പ്രാക്ടിക്കൽ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.നവംബർ 28 മുതൽ നടത്താനിരുന്ന ആറാം സെമസ്റ്റർ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.എ./ബി കോം./ബി.ബി.എ. എൽ.എൽ.ബി പരീക്ഷകൾ 7 മുതൽ നടത്തും.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബി കോം. (മേഴ്സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ 12 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.