ആറ്റിങ്ങല്‍: അവനവഞ്ചേരി ഇന്ത്യൻ പബ്ലിക് സ്‌കൂള്‍ ഇന്‍ഡ്‌ഫെസ്റ്റ് 2022 എന്നപേരില്‍ കലോത്സവം സംഘടിപ്പിച്ചു. സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രശസ്ത നാടകകൃത്തും സംവിധായകനും തിരക്കഥാകൃത്തുമായ അശോക് ശശി (ശശികുമാര്‍) ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ എന്‍.പി.സുദര്‍ശനന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലിജി ജോഷ്വാ ആശംസകള്‍ നേര്‍ന്നു. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തില്‍ കിഡ്‌സ് ഫെസ്റ്റിവലും സംഘടിപ്പിച്ചു. ഓഫീസ് ചുമതലയുള്ള സുരേഷ്, ജോയി അയിലം, സ്മിതാനായര്‍, സ്റ്റാഫ് സെക്രട്ടറി സ്മിതാ ശിവകുമാര്‍, ഉമേഷ് മുരളി രാജ്, അനസ് സലാം, അനുഷ്, ദീപാശ്രീകുമാര്‍, കലാ ജയരാജ്, തസ്‌നി, മോനിഷ, പ്രസീജ, അശ്വതി, റോജി, സൂഷ്മ സുശീലന്‍, അശ്വതികിരണ്‍, ഗോപിക അനിരുദ്ധന്‍, ഉണ്ണിമായ, സിനി.എം.എസ്, മനീഷ, ധന്യ, വീണപ്രേംലാല്‍, രേവതിഅജിത്, നവ്യ, സ്വപ്ന എന്നിവര്‍ പങ്കെടുത്തു.