തിരുവനന്തപുരം:കേരള രജനികാന്ത് ഫാൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും തേജ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ന്യൂ യു.പി.എസ് ശാന്തിവിള നേമം സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. ക്രിസ്റ്റ്യൻ ഗ്ലോസ്ബെൽ ലിറ്ററേച്ചർ സൊസൈറ്റി ഡയറക്ടർ സി.ഐ.റോബർട്ട് സാം ഉദ്ഘാടനം ചെയ്തു. രജനി ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും തേജ ഫൗണ്ടേഷൻ സ്ഥാപകനുമായ ആന്റോ മാത്യൂ അദ്ധ്യക്ഷനായി. ചടങ്ങിൽ കർമ്മ സോഷ്യൽ സർക്കിൾ പ്രസിഡന്റ് കെ. മഹാദേവൻ,സ്കൂൾ പ്രധാന അദ്ധ്യാപിക കെ.എസ്.ശ്രീകല,റോബർട്ട് സാം എന്നിവരെ ആദരിച്ചു. സംസ്ഥാന രജനി ഫാൻസ് അസോസിയേഷൻ ഐ.ടി വിംഗ് ഹെഡ് ആനന്ദ് കൃഷ്ണ.എച്ച് നന്ദി പറഞ്ഞു.