
തിരുവനന്തപുരം: കുടിശിക തീർപ്പാക്കാനുള്ള ആംനെസ്റ്റി അദാലത്തിൽ ഉൾപ്പെടുത്തേണ്ട അപേക്ഷകളുടെ എണ്ണത്തിൽ കുറവുണ്ടായതിനെ തുടർന്ന് കാസർകോട്ടെ 11 വാട്ടർ അതോറിട്ടി ജീവനക്കാരുടെ ഒരു ദിവസ ശമ്പളം തടഞ്ഞ എം.ഡിയുടെ ഉത്തരവ് മന്ത്രി റോഷി അഗസ്റ്റിൻ മരവിപ്പിച്ചു. ശമ്പളം പിടിച്ചുവച്ചതിൽ പ്രതിഷേധിച്ച് യൂണിയനുകൾ ഇന്നലെ എം.ഡി വെങ്കിടേസപതിയെ ഉപരോധിച്ചിരുന്നു. പിന്നീട് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഉത്തരവ് മരവിപ്പിക്കാൻ ധാരണയായത്.