കോവളം: ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ വാഴമുട്ടം കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 126-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 5,6,7തിയതികളിൽ നടക്കും. 5ന് രാവിലെ 6.30ന് മഹാഗണപതി ഹോമം,9ന് മൃത്യുഞ്ജയഹോമം തുടർന്ന് സുദർശന ഹോമം,അഘോര ഹോമം,11ന് നാഗരൂട്ട്,ഉച്ചയ്ക്ക് 12.30ന് ഗുരുപൂജ, വൈകിട്ട് 7ന് ഭഗവതിസേവ, 6ന് പതിവ് പൂജകൾക്ക് പുറമെ രാവിലെ 7.30ന് നാരായണീയ പാരായണം, 10ന് ലക്ഷാർച്ചന,12.30ന് ലക്ഷാർച്ചന സമർപ്പണം,ഗുരുപൂജ, വൈകിട്ട് 5ന് ശതകലശപൂജ, അധിവാസപൂജ, അധിവാസഹോമം,പ്രതിഷ്ഠാദിനമായ 7ന് പുലർച്ചെ 3ന് നിർമ്മാല്യം,3.30ന് പ്രതിഷ്ഠ മുഹൂർത്ത പൂജ,തുടർന്ന് 18 ദ്രവ്യങ്ങൾ കൊണ്ടുള്ള അഭിഷേകങ്ങൾ, 6ന് ഗണപതിഹോമം, കലശപൂജ, 9ന് ആധിവാസം വിടർത്തി പൂജ,രാവിലെ 11ന് കാവടി അഭിഷേകം, പഞ്ചാമൃതാഭിഷേകം വിശേഷാൽ അഭിഷേകങ്ങൾ, തുടർന്ന് ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ ശതകലശാഭിഷേകം, തുടർന്ന് ഉച്ചപൂജ 12.30ന് ഗുരുപൂജ, വൈകിട്ട് 5.30ന് തൃക്കാർത്തിക ദീപം തെളിക്കൽ, 6.30ന് വിശേഷാൽ പൂജ, അലങ്കാര ദീപാരാധന, രാത്രി 7ന് പുഷ്പാഭിഷേകം, 7.30ന് മംഗളാരതി, 8ന് ഭജന.