തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുൻനിര ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ. എഫ്.സി) 70-ാം സ്ഥാപക ദിനം ആഘോഷിച്ചു. ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകിക്കൊണ്ട് സംസ്ഥാനത്തിന്റെ വ്യവസായവത്കരണത്തെ പിന്തുണയ്ക്കുക എന്നതാണ് കെ.എഫ്.സിയുടെ പ്രധാന ലക്ഷ്യമെന്ന് കെ.എഫ്.സി സി.എം.ഡി സഞ്ജയ് കൗൾ പറഞ്ഞു. സ്ഥാപക ദിനത്തിൽ, ഓഹരി ഉടമകൾ, ഉപഭോക്താക്കൾ, മറ്റ് പങ്കാളികൾ എന്നിവരുടെ തുടർച്ചയായ പിന്തുണയ്ക്ക് കെ.എഫ്.സി മാനേജ്‌മെന്റ് നന്ദി പറഞ്ഞു. കോർപ്പറേഷൻ ഡയറക്ടർ ബോർഡും ജീവനക്കാരും നൽകുന്ന സമർപ്പണ സേവനങ്ങളെയും മാനേജ്‌മെന്റ് അഭിനന്ദിച്ചു.