hss

വിതുര: കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി വിതുര ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ബാലാവകാശ ക്ലബിന് തുടക്കമായി. സംസ്ഥാന ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ കെ.വി. മനോജ് കുമാർ ലോഗോ പ്രകാശനം ചെയ്‌തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിലാണ് ബാലാവകാശ ക്ലബ് നിലവിൽ വന്നത്. സ്‌കൂൾ പി.ടി.എയും വിതുര ഗ്രാമ പഞ്ചായത്തും സഹകരിച്ചാണ് ക്ലബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കൺവീനറായി സ്‌കൂൾ കൗൺസിലർ സൂര്യ.ബി.കെയെ തിരഞ്ഞെടുത്തു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.എസ്.ബാബുരാജ്,വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ്,വാർഡ് അംഗം നീതു രാജീവ്,എസ്.പി.സി.പദ്ധതി ജില്ലാ അസി.നോഡൽ ഓഫീസർ ടി.എസ്.അനിൽകുമാർ,പി.ടി.എ പ്രസിഡന്റ് എ.സുരേന്ദ്രൻ,എസ്.എം.സി.ചെയർമാൻ വിനീഷ് കുമാർ,പ്രിൻസിപ്പൽ രാജ്കുമാർ,വൈസ് പ്രിൻസിപ്പൽ സിന്ധു ദേവി.ടി.എസ്,വി.എച്ച്.എസ്.ഇ ഇൻ.ചാർജ്‌ മഞ്ജുഷ,സ്റ്റാഫ് സെക്രട്ടറി എം.എൻ.ഷാഫി,എസ്.പി.സി ഉദ്യോഗസ്ഥരായ അൻവർ കെ,അൻസറുദ്ധീൻ,പ്രിയ ഐ.വി,അഞ്ചു തുടങ്ങിയവർ പങ്കെടുത്തു.