hi

കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെയും അടയമൺ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആരോഗ്യമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീബ അദ്ധ്യക്ഷയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എൽ. അജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ദീപ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഷീല, ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.അനിൽകുമാർ,കെ.സുമ, ബി.ഗിരിജകുമാരി, പി.ഹരീഷ്, ഷീജാ സുബൈർ, സുമാ സുനിൽ, എസ്.ശ്രീലത, എം.ജെ.ഷൈജ, എൻ.സലിൽ, എസ്.ശ്യാംനാഥ്, രതി പ്രസാദ്, അജ്മൽ,എൻ.എസ് ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ:അശ്വതി, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ:അജയകുമാരി എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി സ്വാഗതവും, അടയമൺ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ:ചിന്താസുകുമാരൻ നന്ദിയും പറഞ്ഞു.