
കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെയും മുളക്കലത്തുകാവ് എഫ്.എച്ച്.സിയുടെയും അഭിമുഖ്യത്തിൽ മുളയ്ക്കലത്തുകാവ് എഫ്. എച്ച്.സിയിൽ ആരോഗ്യമേള സംഘടിപ്പിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് യോഗം ഉദ്ഘാടനം ചെയ്തു. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. അനുപമ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർമാരായ ബെൻഷാ ബഷീർ,സജി കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി കെ. ഗിരിജ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. ഉഷാകുമാരി,വാർഡ് മെമ്പർമാരായ ജി.ബിന്ദു ഗീതാ കുമാരി,കെ.ലാലു, എ.മുരളീധരൻ, പോങ്ങനാട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.