
വാമനപുരം: മുളമന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ എൻ.എസ്.ക്യൂ എഫിന്റെ നേതൃത്ത്വത്തിൽ ഡ്രാഫ്‌റ്റ്സ്‌മാൻ സിവിൽ വർക്ക്സ്, ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക്ക് സൊല്യൂഷൻസ്,കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് എക്സിക്യൂട്ടിവ് കോഴ്സുകളുടെ തൊഴിൽ നൈപുണ്യ മേളയും പ്രദർശനവും നടന്നു.
കുട്ടികളുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ്,ശാസ്ത്ര സാങ്കേതിക പ്രദർശനം, എൽ.ഇ.ഡി ബൾബുകളുടെ നിർമാണവും പ്രദർശനവും ആധുനിക ഗൃഹ നിർമ്മാണ രീതീകളുടെ പ്രദർശനവും നടത്തി. ആനാകുടി ഗവ.പി.എച്ച്.സിയുടെ മെഡിക്കൽ ക്യാമ്പും നടന്നു. വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ സ്കിൽ ഡേ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഈട്ടിമൂട് മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വി.എച്ച്.എസ്. ഇ പ്രിൻസിപ്പൽ ഷാജികുമാർ സ്വാഗതം പറഞ്ഞു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അജീബ്, ഹാരിസ് എന്നിർ സംസാരിച്ചു.