
വർക്കല: ഖേലോ ഇന്ത്യ വിമൻസ് വുഷു ലീഗിന്റെ സൗത്ത്സോൺ മത്സരത്തിൽ ഓവറാൾ ചാമ്പ്യന്മാരായ 42 അംഗ കേരള ടീമിലെ ഒൻപത് പേർ ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ്. മത്സരം കഴിഞ്ഞെത്തിയ ഹരിത, അനന്യ, ദേവിക, ഹൃദയ, അഭിനന്ദന, ഫാത്തിമ, ഉത്തര, അലീഷ, അഞ്ജലി എന്നീ വിദ്യാത്ഥിനികളെ വർക്കല റെയിൽവെസ്റ്റേഷനിൽ സ്വീകരിച്ചു. നവംബർ 27 മുതൽ 30 വരെ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു മത്സരം.