
സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ഷോൺ റോമി. ഒരുപിടി ബിക്കിനി ഫോട്ടോ ഷൂട്ടുകളിലൂടെ വൈറലായ താരം തന്റെ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബ്ളാക് വേഷത്തിൽ അടിപൊളി ലുക്കിൽ എത്തിയിരിക്കുകയാണ് താരം. പുതിയ ചിത്രങ്ങളും ആരാധകർ വേഗം ഏറ്റെടുത്തു. അഭിനയത്തോടെ കുട്ടിക്കാലം മുതൽ താത്‌പര്യമുള്ള താരം രാജീവ് രവി സംവിധാനം ചെയ്തു കമ്മട്ടിപ്പാടം സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായി അഭിനയിച്ചാണ് എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ചന്ദ്രഗിരി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.