കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെ വിവിധ ഘടക വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് തല ആരോഗ്യമേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബേബിരവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു അദ്ധ്യക്ഷനായി. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിസാ നിസാർ സ്വാഗതവും ജെ.എച്ച്.ഐ വിജീഷ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ബേബി സുധ, പ്രിയദർശിനി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ തുളസിധരൻ, ജിഹാദ്, പ്രസീത, നാവായിക്കുളം പഞ്ചായത്തിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സലൂജ, ജോസ് പ്രകാശ്, വാർഡ് അംഗങ്ങളായ സീമ, റീന, ജയശ്രീ, സവാദ്, ഷജീന, റഫീക്ക, കുമാരി രോഹിണി, ബ്രില്ലന്റ് നഹാസ്, നാവായിക്കുളം അശോകൻ, ലിസി, ജിഷ്ണു,സുധർമ്മിണി, മണിലാൽ, സുഗന്ധി, ബിജു പൈവേലിക്കോണം, കുമാർ, അരുൺ കുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഏഷ്യാനെറ്റ്‌ കോമഡി താരം ദീപു നാവായിക്കുളം, മെരിറ്റിൽ മെഡിസിന് അഡ്മിഷൻ നേടിയ പ്രദേശവാസികളായ മേഘനാഥ്‌, രാഹുൽ, കര കൗശല വിദ്യയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയ നാവായിക്കുളം സ്വദേശി അരുൺ ബാബു എന്നിവരെ ആദരിച്ചു. ഹരിത കർമ്മ സേന പ്രവർത്തകർ ദീപുവിന് പൊന്നാട അണിയിച്ചു. നാവായിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പ്രഭാഷണം നടത്തി. റീജ, സൂപ്പർ വൈസർ മരിയ ബോധവത്കരണ ക്ലാസുകൾ നടത്തി.