sfi-vijahaladham

ആറ്റിങ്ങൽ: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ഗവ. കോളേജിൽ എസ്.എഫ്.ഐ നേതൃത്വം നൽകുന്ന പാനൽ എതിരില്ലാതെ വിജയിച്ചു. സുർജിത് (ചെയർമാൻ),അൻസി സന്തോഷ്‌ (വൈസ് ചെയർമാൻ), അമൽരാജ്(ജനറൽ സെക്രട്ടറി), അമൽ (ആർട്സ് ക്ലബ് സെക്രട്ടറി ): മിഥുൻ(മാഗസിൻ എഡിറ്റർ) വിജയ് വിമൽ, ജിതിൻ (യൂണിയൻ കൗൺസിലേഴ്‌സ്) ആദിത്യ വിജയൻ, ദുർഗ (വനിതാ പ്രതിനിധികൾ) എന്നിവരാണ് വിജയിച്ചത്. കഴിഞ്ഞവർഷവും എസ്.എഫ്.ഐയുടെ പാനലിന് എതിരില്ലായിരുന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ആറ്റിങ്ങൽ ടൗണിൽ പ്രകടനം നടത്തി. എതിരില്ലാതെ വിജയിച്ച എസ്.എഫ്. ഐ പാനലിലെ മുഴുവൻ വിദ്യാർഥികളെയും എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് വിജയ് വിമലും സെക്രട്ടറി ആനന്ദും അഭിനന്ദിച്ചു.