arogymela

മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്ത് തല ആരോഗ്യമേള സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ. ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത. എസ് സ്വാഗതം ആശംസിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. സുലഭ, ജി. ഗോപകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആശ, ജയന്തി, പ്രസന്ന, അനീഷ്, വത്സല കുമാരി, എൻ.രഘു, ജയചന്ദ്രൻ, പി.പവനചന്ദ്രൻ, ആർ.രജിത, സലീന, അനീഷ് .ജി.ജി, ടി. സുനിൽ, സാബു, അനന്തകൃഷ്ണൻ നായർ, മെഡിക്കൽ ഓഫീസർ ദീപാ രവി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ് നന്ദി പ്രകാശിപ്പിച്ചു. ആരോഗ്യമേളക്ക് മുന്നോടിയായി മുടപുരം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പഞ്ചായത്ത് ഗ്രൗണ്ടിൽ അവസാനിച്ച ഘോഷയാത്രയും നടന്നു.