nursing

നെയ്യാറ്റിൻകര: നിംസ് കോളേജ് ഒഫ് നഴ്സിംഗിൽ ബി.എസ്.സി, എം.എസ്.സി. വിദ്യാർത്ഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.കേരള ആരോഗ്യ സർവകലാശാല എത്തിക്സ് കമ്മിറ്റി ചെയർമാൻ റിട്ട.ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു.നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിച്ചു.കഴിഞ്ഞ വർഷത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരദാനവും അക്കാഡമിക് കലണ്ടർ പ്രകാശനവും സാഹിത്യകാരൻ ഡോ.ജോർജ്ജ് ഓണക്കൂർ നിർവഹിച്ചു.നിംസ് കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജെ.ഡെയ്‌സി നൈറ്റിങ് ഗെയ്ൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സിസ്റ്റർ ജെസ്സി ഗ്ലാഡിസ്,നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു,അഡ്മിനിസ്‌ട്രേറ്റീവ് കോർഡിനേറ്റർ ശിവ് കുമാർ രാജ്,വൈസ് പ്രിൻസിപ്പൽ പ്രൊ.ജോസഫൈൻ, വിനിത,കൃഷ തുടങ്ങിയവർ പങ്കെടുത്തു.