കിളിമാനൂർ: ബി.ആർ.സി കിളിമാനൂരിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലോകഭിന്ന ശേഷി ദിനാഘോഷം ഇന്ന് കിളിമാനൂർ ആർട്ട്‌ ഗാലറിയിൽവെച്ച് ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. കിളിമാനൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ആർ.മനോജ് അദ്ധ്യക്ഷത വഹിക്കും. ബി.ആർ.സി ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ വി.ആർ.സാബു സ്വാഗതം പറയും.സമഗ്ര ശിക്ഷ കേരളം ഡിസ്ട്രിക്ട് പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ എസ്. ജവാദ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാർ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ രാധാകൃഷ്ണൻ, എ.ഇ.ഒ വി.എസ്.പ്രദീപ്, എച്ച്.എം ഫോറം സെക്രട്ടറി വി.ആർ.രാജേഷ് റാം, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ അനീഷ് എന്നിവർ പങ്കെടുക്കും.