harikrishnan

തിരുവനന്തപുരം: കേരള പി.എസ്.സി.എംപ്ളോയീസ് സംഘ് സംസ്ഥാന പ്രസിഡന്റായി ടി.എൻ.പ്രദീപ് കുമാറിനെയും ജനറൽ സെക്രട്ടറിയായി ആർ.ഹരികൃഷ്ണനേയും തിരഞ്ഞെടുത്തു. സുമേഷ് ദാസാണ് പുതിയ ട്രഷറർ. എംപ്ളോയീസ് സംഘ് സംസ്ഥാന സമ്മേളനം ബി.എം.എസ് ദക്ഷിണേന്ത്യൻ സഹസംഘടനാ സെക്രട്ടറി എം.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. ഫെറ്റോ ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ, ആർ.ആർ.കെ.എം.എസ് ഉപാദ്ധ്യക്ഷൻ പി.സുനിൽകുമാർ, എൻ.ജി.ഒ സംഘ് ജനറൽ സെക്രട്ടറി ടി.എൻ.രമേശ് തുടങ്ങിയവർ സംസാരിച്ചു.