
തിരുവനന്തപുരം: തക്കാളിയുടെ വില കിലോഗ്രാമിന് ഒരുരൂപയായി ഇടിഞ്ഞതിൽ പ്രതിസന്ധിയിലായ പാലക്കാട് ചിറ്റൂർ മേഖലയിലെ കർഷകരെ സഹായിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ.സഹകരണവകുപ്പ് 15രൂപയ്ക്ക് തക്കാളി സംഭരിക്കുന്നത് വില പ്രതിസന്ധി പരിഹരിക്കപ്പെടുന്നത് വരെ തുടരും.അടിയന്തരമായി 100ടൺ സംഭരിച്ച് തൃശ്ശൂർ,എറണാകുളം,പാലക്കാട് ജില്ലകളിലെ സഹകരണസംഘങ്ങളെ ഏകോപിപ്പിച്ച് വിപണനം നടത്തും.