തിരുവനന്തപുരം: സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് കെയർസ്റ്റാക്ക് 10,11 തീയതികളിൽ ടെക്‌നോപാർക്കിലെ കെയർസ്റ്റാക്ക് ഓഫീസിൽ ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് പങ്കെടുക്കാം. സ്റ്റാർട്ടപ്പുകൾക്ക് ക്യാമ്പിന് ശേഷമുള്ള പരിശീലനവും ഓൺലൈൻ സേവനങ്ങളും കെയർസ്റ്റാക്ക് നൽകും. രജിസ്‌ട്രേഷന് https://bit.ly/SaaSBootcamp സന്ദർശിക്കുക. നാളെ​യാണ് അവസാന തീയതി.