തിരുവനന്തപുരം: വിളക്കിത്തലനായർ സഭയുടെ സംസ്ഥാന പ്രസിഡന്റും കേരള നവോത്ഥാന സമിതി സംസ്ഥാനകമ്മിറ്റി അംഗവും ജില്ലാ ബ്യൂട്ടീഷൻ സഹകരണ സംഘം വൈസ് പ്രസിഡന്റും ആചാര്യ അപ്പാവു വൈദ്യൻ ഷഡാനന സ്വാമി ട്രസ്റ്റ് ചെയർമാനുമായിരുന്ന തിരുമല വിജയകുമാറിന്റെ നിര്യാണത്തിൽ വിളക്കിത്തലനായർ സഭ സംസ്ഥാനകമ്മിറ്റി അനുസ്‌മരണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് സജീവ് ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് കുന്നത്ത്, ശാന്താറാം, പ്രദീപ് ഇത്തിത്താനം, ദീപ് കോട്ടയം, സദാനന്ദൻ, രതീഷ് മുക്കൂർ, പനയമുട്ടം രഞ്ജിത്ത്, ക്യാപ്പിറ്റൽ വിജയൻ, മുകേഷ് മൈനാഗപ്പള്ളി, മതിര അജി, മതിര വിജയൻ, കടക്കൽ മണിരാജ്, ഐരകുഴി രാജപ്പൻ, ഹരി ബാലരാമപുരം, തട്ടത്തുമല അശോകൻ, പാറശാല പ്രദീപ്, ശാലിനി കടക്കൽ, ഒമേഗ രമേഷ്, പണിമൂല മധു എന്നിവർ അനുസ്‌മരിച്ചു.