വർക്കല: കവിയും പ്രഭാഷകനും അദ്ധ്യാപകനുമായിരുന്ന അഡ്വ. വർക്കല സജീവ് കുമാറിന്റെ നിര്യാണത്തിൽ യുവകലാസാഹിതി വർക്കല മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് ഷോണി ജി. ചിറവിളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ചെറുന്നിയൂർ ബാബു, മണ്ഡലം സെക്രട്ടറി സുജാതൻ കെ. അയിരൂർ, മനോഹർജി, മണിലാൽ, അഡ്വ: എം. എം. ഫാത്തിമ, ബാലകൃഷ്ണൻ, ചെറുന്നിയൂർ സിന്ധു, ഷിബു ശിവഗിരി, ഉദയകുമാർ, മുബാറക്ക് റാവുത്തർ എന്നിവർ സംസാരിച്ചു.