വർക്കല: ഇടവ എം.ആർ.എം.കെ. എം.എച്ച്.എസ്.എസിലെ പ്രതിഭാ സംഗമവും അവാർഡ് വിതരണവും ഇന്ന് രാവിലെ 10ന് പ്രശസ്‌ത ചലച്ചിത്രതാരവും സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ബാലചന്ദ്രമേനോൻ ഉദ്ഘാടനം ചെയ്യും. 2020,​ 2021, 2022 പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മറ്റു പ്രതിഭകളെയും ആദരിക്കും.

പി.ടി.എ പ്രസിഡന്റ് കാപ്പിൽ ഷഫി അദ്ധ്യക്ഷത വഹിക്കും. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക്ക് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് അംഗങ്ങളായ ഹർഷാദ് സാബു, റിയാസ് വഹാബ്, സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്. ജലീൽ ഹെഡ്മിസ്ട്രസ് എം.എസ്. വിദ്യ, പ്രോഗ്രാം കൺവീനർ ബിനു കെ. എന്നിവർ സംസാരിക്കും.