നെയ്യാറ്റിൻകര: നബാർഡിന്റെ സഹായത്തോടെ എൻ.എസ്.എസ് സോഷ്യൽ സർവീസ് വിഭാഗത്തിന്റെ മേൽ നോട്ടത്തിൽ നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്, ചിറയിൻകീഴ്, തിരുവനന്തപുരം താലൂക്കുകളിലെ മന്നം സോഷ്യൽ സർവിസ് സൊസൈറ്റികളിലൂടെ നടപ്പിലാക്കാൻ പോകുന്ന എൽ.ഇ.ഡി.പി പദ്ധതിയുടെ ആദ്യ യോഗം നെയ്യാറ്റിൻകര എൻ.എസ്.എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ ചെയർമാൻ പി. എസ്. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റ് സെക്രട്ടറി വി.വി. ശശിധരൻ നായർ, പ്രൊജക്ട് കോ ഓർഡിനേറ്റർ പി. നാരായണൻ നായർ, കാട്ടാക്കട യൂണിയൻ പ്രസിഡന്റ് ബി. ചന്ദ്രശേഖരൻ നായർ, റിട്ട. അഗ്രി. ഡെപ്യൂട്ടി ഡയറക്ടർ എസ്.ശ്രീകുമാരൻ നായർ, ധനലക്ഷ്മി ബാങ്ക് സീനിയർ മാനേജർ രാജേഷ് കെ.അലക്സ്‌,യൂണിയൻ സെക്രട്ടറി വി.ഷാബു,എൻ.എസ്.എസ് ഇൻസ്‌പെക്ടർ അരുൺ ജി. നായർ, കമ്മിറ്റി അംഗങ്ങളായ ജി.പ്രവീൺ കുമാർ,കെ.മധുകുമാർ, എം.എസ്.പ്രേംജിത്ത്,സുഭിലാൽ, പ്രതിനിധി സഭ അംഗം ഡി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.