arrest

ആര്യനാട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.പൂവച്ചൽ കാപ്പിക്കാട് ഇറയങ്കോട് സജിന മൻസിലിൽ എസ്.മുഹമ്മദ് ഷാനിയാണ് (30) അറസ്റ്റിലായത്.കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് പോകുമ്പോൾ ഷാൻ ഇവരുടെ വീട്ടിലെത്തി പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായി ആര്യനാട് പൊലീസ് പറഞ്ഞു.പെൺകുട്ടി രണ്ട് മാസം
ഗർഭിണിയാണ്.കുട്ടി ചികിത്സ തേടിയ എസ്.എ.ടി ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.