
ചിറയിൻകീഴ്: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ബ്ലോക്കുതല കേരളോത്സവം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി.ബിനു ഉദ്ഘാടനം ചെയ്തു.ശാർക്കര മൈതാനിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ പി.മുരളി, എ.ചന്ദ്രബാബു,വി.ലൈജു,എ.താജുന്നിസ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കവിത സന്തോഷ്,പി.മണികണ്ഠൻ,ജോസഫിൻ മാർട്ടിൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത,ബ്ലോക്ക് മെമ്പർമാരായ കെ.മോഹനൻ,പി.കരുണാകരൻ നായർ,ജി.ശ്രീകല,രാധിക പ്രദീപ്,വിജയ ശ്രീരാമൻ,പി.അജിത, ആർ.പി.നന്ദു രാജ്,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മോനി ശാർക്കര,ജയ.ജി,നിഷ മോനി,ജൂലി സുനിൽ, എൻ.ബിഷ്ണു,ബി.ഡി.ഒ എൽ.ലെനിൻ,മിൽക്കോ പ്രസിഡന്റ് ആർ.സുരേഷ് എന്നിവർ പങ്കെടുത്തു.നാളെ ചിറയിൻകീഴ് ഗവൺമെന്റ് യു.പി.എസിൽ കലാമത്സരങ്ങൾ നടക്കും.വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം സമ്മാനദാനം നിർവഹിക്കും.