തിരുവനന്തപുരം: ജോയിന്റ് കൗൺസിലും നന്മ സാംസ്‌കാരിക വേദിയും സംസ്ഥാനതലത്തിൽ നടത്തുന്ന ഫുട്‌ബാൾ പ്രവചനമത്സരത്തിന് ജില്ലയിൽ തുടക്കംക്കുറിച്ചു. പ്രധാന ഓഫീസ് സമുച്ചയങ്ങളിൽ പ്രവചന കൂപ്പൺ നിക്ഷേപിക്കാനുള്ള ബോക്‌സുകൾ സ്ഥാപിച്ചു. ജയിക്കുന്ന ടീമിനേയും സുവർണപാദുകം നേടുന്ന താരത്തേയുമാണ് പ്രവചിക്കേണ്ടത്.
തിരുവനന്തപുരം സൗത്ത് ജില്ലാതല കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം പബ്ലിക് ഓഫീസ് അങ്കണത്തിൽ സംസ്ഥാന സെക്രട്ടറി എസ്.സജീവ് ഉദ്ഘാടനം ചെയ്തു. സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ് വി.നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
മ്യൂസിയം അങ്കണത്തിലെ കൗണ്ടർ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം.നജീം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബിനു അദ്ധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം നോർത്ത് ജില്ലാതല പ്രവചനമത്സരം വികാസ്ഭവൻ അങ്കണത്തിൽ കൂപ്പൺ നിക്ഷേപിച്ചുകൊണ്ട് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല അദ്ധ്യക്ഷത വഹിച്ചു. 7ന് സമാപിക്കുന്ന പ്രവചനമത്സരത്തിന് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങൾ നൽകും.